ലണ്ടൻ: ലണ്ടനിൽ ഹൈവേ പാലത്തിൽ ഇന്ധന ട്രക്കും കാറും കൂട്ടിയിടിച്ച് വൻ തീപിടിത്തം. അപകടത്തിൽ ട്രക്ക് ഡ്രൈവർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ന്യൂ ലണ്ടനേയും ഗ്രോട്ടണേയും ബന്ധിപ്പിക്കുന്ന തേംസ് നദിക്ക് മുകളിലൂടെയുള്ള ഗോൾഡ് സ്റ്റാർ മെമ്മോറിയൽ ബ്രിഡ്ജിന് മുകളിൽ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അന്തരീക്ഷത്തിലേക്ക് കറുത്ത പുക ഉയരുന്നതിന്‍റേയും വലിയ തീഗോളത്തിന്‍റേയും നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ നിരവധിപേരാണ് കണ്ടത്.
Firefighters battle a blaze on the Goldstar Memorial Highway, l- 95 south #newlondon #groton pic.twitter.com/SQdDvmiitV
— Greg Smith (@SmittyDay) April 21, 2023
കാറിന്‍റെ ടയർ പഞ്ചറായതിനെ തുടർന്ന് ഇന്ധന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടർന്നാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് അഗ്നിശമന സേന ഉൾപ്പെടെ രംഗത്തെത്തി. അപകടത്തെ തുടർന്ന് റോഡുകൾ താൽകാലികമായി അടച്ച് ഗതാഗതം വഴിതിരിച്ചുവിട്ടു. പാലത്തിന് സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.