ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണയും ഐ.പി.എൽ ഫൈനലിന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവും. മേയ് 28നാണ് ഐ.പി.എൽ ഫൈനൽ നടക്കുക. 26നുള്ള രണ്ടാം ക്വാളിഫയറും ഇതേ സ്റ്റേഡിയത്തിലായിരിക്കും നടക്കുന്നത്.
ഈ സീസണിലെ ഉദ്ഘാടന മത്സരവും അഹ്മദാബാദിലാണ് നടന്നത്. 23, 24 തിയതികളിൽ ഒന്നാം ക്വാളിഫയർ, എലിമിനേറ്റർ എന്നിവ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.