ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, ലൈൻ ഹെൽപ്പർ തസ്തികളിൽ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നതിനായി ഏപ്രിൽ 26ന് രാവിലെ 10ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം 7000/-. നിർദ്ദിഷ്ട ട്രേഡിൽ ഐ ടി ഐ യോഗ്യത നേടിയവർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.

2020 മാർച്ച് മാസത്തിന് ശേഷം ഐ ടി ഐ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ മാത്രം ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതിയാകും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *