ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്–യുജിക്ക് ഇക്കൊല്ലം റജിസ്റ്റർ ചെയ്തത് 20.8 ലക്ഷം പേർ. കഴിഞ്ഞ വർഷത്തെക്കാൾ 2.57 ലക്ഷം പേർ അധികം. നീറ്റിന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന റജിസ്ട്രേഷനാണിത്.
രാജ്യത്താകെ 1.4 ലക്ഷം എംബിബിഎസ്, ബിഡിഎസ് സീറ്റാണുള്ളത്. ഏറ്റവുമധികം പേർ റജിസ്റ്റർ ചെയ്തിരിക്കുന്നതു മഹാരാഷ്ട്രയിലാണ്– 2.8 ലക്ഷം.
യുപിയിൽ 2.7 ലക്ഷം പേരും കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഒരു ലക്ഷത്തിലേറെപ്പേർ വീതവും അപേക്ഷിച്ചിട്ടുണ്ട്.