ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്‍റെയും ഇടിയുടേയും അകമ്പടിയോടെയാണ്​ മഴ കോരി ചൊരിയുന്നത്​. അനിഷ്ട സംഭവങ്ങളളൊന്നും എവിടെ നിന്നും റിപ്പോർട്ട്​ ചെയ്തിട്ടില്ല.

സൂർ, സമാഇൽ, തെക്കൻ അമീറാത്ത്​, ജഅലാൻ ബാനി ബൂ അലി, അൽ അവാബി, ബിദ്​യ, അൽകാമിൽ അൽവാഫി തുടങ്ങിയ സ്ഥലങ്ങളിലാണ്​ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്​. ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു.

ഉൾഗ്രാമങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരീയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. രണ്ട്​ ദിവസമായി പെയ്യുന്ന മഴ വ്യാഴാഴ്ചയും തുടരുകുയായിരുന്നു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കേ മൂടി ക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉചക്ക്​ ശേഷമാണ്​ മഴ കനത്തത്​. വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്ന്​ നിർദ്ദേശം നൽകി​.

Leave a Reply

Your email address will not be published. Required fields are marked *