കണ്ണൂർ: കണ്ണൂരിലെ കാഞ്ഞിരകൊല്ലിയിൽ നായാട്ടിനിടെ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. പളളത്ത് നാരായണൻ, രജീഷ് അമ്പാട്ട് തുടങ്ങിയവരാണ് അറസ്റ്റിലായത്.

നായാട്ടുസംഘത്തിലുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന തോക്കിന് ലൈസൻസ് ഇല്ലെന്ന് പോലീസ് പറഞ്ഞു. ഏലപ്പാറ സ്വദേശി പരിത്തനാൽ ബെന്നിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്. ബെന്നിയുടെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയതെന്നായിരുന്നു ഒപ്പമുണ്ടായിരുന്നവർ പോലീസിന് നൽകിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *