ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി-സി55 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച്‌പാഡില്‍ നിന്ന് ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം നടന്നത്.

സിംഗപ്പുരില്‍ നിന്നുള്ള ടെലോസ്-2, ലൂമെലൈറ്റ്-4 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിക്കുക. പിഐഎഫ് എന്ന അസംബ്ലി കേന്ദ്രത്തില്‍ നിന്ന് വിക്ഷേപണത്തിന് തയാറാക്കുന്ന ആദ്യ റോക്കറ്റ് ആണിത്.

പിഎസ്‌എല്‍വിയുടെ 57ാമത് വിക്ഷേപണമാണിത്. സിംഗപ്പുരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനൊപ്പം പോം (പിഎസ്‌എല്‍വി ഓര്‍ബിറ്റല്‍ എക്സ്പരിമെന്റ് മൊഡ്യൂള്‍ – പിഒഇഎം) എന്ന മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *