തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കെഡറ്റ് (എസ്പിസി) പദ്ധതിയുടെ സ്കൂൾതല മധ്യവേനലവധി ക്യാംപ് ഏപ്രിൽ 24 മുതൽ 29 വരെ വിവിധ സ്കൂളുകളിൽ നടക്കും.

‘അ‍യാം ദ് സൊലൂഷൻ’ എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ക്യാംപ്. 4 ദിവസങ്ങളിലായി 10 സെഷനുകളും 14 ആക്ടിവിറ്റി‍കളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് 8 മാർഗങ്ങളാണ് ക്യാംപിൽ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *