തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂരും കാസര്‍കോഡും ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. കോട്ടയം, ആലപ്പുഴ, കൊല്ലം തൃശൂര്‍ ജില്ലകളിലും താപനില സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലുവരെ ഡിഗ്രി കൂടുതലാണ്.