ഷാര്‍ജ: ഷാർജയിൽ നിന്ന് അറബ് യുവാവിനെ കാണാതായിട്ട് ഒരു മാസം. യുവാവിനെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടി ഷാർജ പൊലീസ്. സിറിയൻ സ്വദേശിയായ യസാന്‍ മുഹമ്മദ് അൽ അനി(17)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ഇദ്ദേഹത്തിന്റെ പിതാവ് ബുഹൈറ പൊലീസിൽ പരാതി നൽകിയിരുന്നു.

മാർച്ച് 26 ന് മകൻ പതിവുപോലെ അൽ മജാസ് മൂന്നിലെ വീട്ടിൽ നിന്നിറങ്ങി ഒറ്റയ്ക്ക് നടക്കാൻ പോയതായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മനോദൗർബല്യമുള്ള യുവാവ് മാതാവിനെ വിളിച്ച് തനിക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും ബോധരഹിതനാകാൻ പോകുകയാണെന്നും അറിയിച്ചു. അമ്മ ലൊക്കേഷൻ ചോദിച്ചു മനസിലാക്കി ഉടനെ അവിടെയെത്തിയെങ്കിലും യസാനെ കണ്ടെത്താൻ കഴിഞ്ഞില്ല. താൻ അൽ മജാസിൽ ഉണ്ടെന്നായിരുന്നു യസാൻ പറഞ്ഞത്.

തുടർന്ന് സമീപത്തെ പൊലീസ് സ്‌റ്റേഷനിൽ മകനെ കാണാനില്ലെന്ന് പരാതിപ്പെട്ടു. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 999 അല്ലെങ്കിൽ 901 നമ്പരിലോ വിവരം അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *