കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കണ്ടറി ടീച്ചർ (സിറിയക്) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർ/ ശ്രവണപരിമിതർ/ ഓ എച്ച് സി ലോക്കോമോട്ടർ/ ഫിസിക്കലി ഹാൻഡികാപ്പ്ഡ് എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത: MA SYRIAC WITH MIN 50%, B Ed, SET OR EQUIVALENT, ശമ്പള സ്‌കെയിൽ: 55,200 -1,15,300, പ്രായപരിധി: 01.01.2023 ന് 40 കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 29നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *