തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരള കഴക്കൂട്ടത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും അസാപ് കേരളയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഇന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിനാണ് പരിപാടി.
കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ശശി തരൂര്‍ എം പി, മേയര്‍ ആര്യ രാജേന്ദ്രന്‍, അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ്, തൊഴില്‍-നൈപുണ്യ വകുപ്പ് സെക്രട്ടറി അജിത് കുമാര്‍ ഐഎഎസ്, മാജിക് പ്ലാനറ്റ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്‌ഐടിഐഎല്‍ എംഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.