കൊച്ചി: ടൂറിസം വകുപ്പിന്റെ പിന്തുണയോടെ മേയ് ഒന്നിന് കൊച്ചിയില്‍ നടക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കെടുക്കാന്‍ ഇന്നു കൂടി രജിസ്റ്റര്‍ ചെയ്യാം. www.kochimarathon.in എന്ന സൈറ്റില്‍ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മാരത്തണ്‍ (42 കി.മീ), ഹാഫ് മാരത്തണ്‍ (21 കി.മി), 10 കി.മി, മൂന്ന് കി.മീ (ഗ്രീന്‍ റണ്‍) എന്നീ നാലു വിഭാഗങ്ങളിലായാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ക്ലിയോനെറ്റ്, സ്‌പോര്‍ട്‌സ്‌പ്രോ എന്നിവരാണ് മുഖ്യ സംഘാടകര്‍.

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടമത്സരങ്ങളിലൊന്നായി മാറാനിരിക്കുന്ന കൊച്ചി മാരത്തണ്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നതിലൂടെ കൊച്ചിയെ മികച്ചൊരു കായിക വിനോദ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇത് കേരളത്തിന്റെ പൊതുഖജനാവിനും നേട്ടമാകും. ശാരീരിക ആരോഗ്യത്തോടൊപ്പം സാമ്പത്തിക ആരോഗ്യവും നല്ലരീതിയില്‍ പരിപാലിക്കുന്ന ശീലം വളര്‍ത്തിയെടുക്കാന്‍ തലമുറകളെ പ്രചോദിപ്പിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *