കൊച്ചി: ഫെഡറല്‍ ബാങ്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസസുമായി ചേര്‍ന്ന് നടത്തുന്ന ശമ്പളത്തോടെയുള്ള പഠന, പരിശീലന പദ്ധതിയായ ഫെഡറല്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് ഏപ്രില്‍ 27 വരെ അപേക്ഷിക്കാം. രണ്ടു വര്‍ഷമാണ് പ്രോഗ്രാം കാലാവധി. പഠനത്തോടൊപ്പം ഫിനാന്‍ഷ്യല്‍ ക്രൈം കംപ്ലയന്‍സ് സ്‌പെഷ്യലിസ്റ്റ് ആയി ജോലി ചെയ്യാം.
ആദ്യ വര്‍ഷം 4.5 ലക്ഷം രൂപയും രണ്ടാം വര്‍ഷം 5.7 ലക്ഷം രൂപ വരേയും വേതനമായും മറ്റു ആനുകൂല്യങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. രണ്ടു വര്‍ഷത്തിനിടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ഫെഡറല്‍ ബാങ്കില്‍ ഓഫീസര്‍ പദവിയില്‍ ജോലിക്ക് പരിഗണിക്കും.
വിശദവിവരങ്ങൾക്ക്:
https://www.federalbank.co.in/career സന്ദർശിക്കുക