47-ാം വയസ്സിലും ഫാഷൻ റാംപുകളിൽ സജീവമാണ് മലൈക. മുംബൈയിൽ നടന്ന ഫാഷൻ ഷോയിൽ ഡിസൈനർ കൃഷ്ണ സണ്ണി രമാണിയുടെ ഷോ സ്റ്റോപ്പറായി എത്തിയത് മലൈക ആയിരുന്നു. താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ തരം​ഗമായി.

2023 സ്പ്രിങ് സമ്മർ കലക്‌ഷനിൽ നിന്നുള്ള ത്രീ പീസ് ഡ്രസ് ആണ് മലൈക ധരിച്ചത്. പിങ്ക് നിറത്തിലുള്ള ബ്രാലറ്റ്, സ്കർട്ട്, കേപ് ജാക്കറ്റ് എന്നിവ ചേരുന്നതാണ് ഈ സെറ്റ്. സീക്വിൻ ഷീറ്റ് ഹോളോ​ഗ്രാഫിക് ഡിസൈൻ, പ്ലീറ്റഡ് ഡിസൈൻ സ്പാ​ഗാട്ടി സ്ട്രാപ്സ്, പ്ലൻജിങ് സ്ക്വയർ നെക്‌ലൈൻ എന്നീ ട്രെൻഡി ഫീച്ചറുകളുടെ സമന്വയമായാണ് ഈ ഔട്ട്ഫിറ്റ്. പ്രിന്റഡ് ഡിസൈനുകളുള്ള മാക്സി സ്കർട്ടിന്റെ അരയിലായി എംബ്ബല്ലിഷ്മെന്റുകൾ പതിപ്പിച്ചിട്ടുണ്ട്. മൾട്ടി കളർ ഫ്ലോറൽ ഡിസൈനാണ് കേപ് ജാക്കറ്റിന്റെ പ്രധാന ആകർഷണം.

സ്റ്റേറ്റ്മെന്റ് റിങ്, നീളൻ കമ്മൽ, ഹൈ ഹീൽസ് എന്നിവ ആക്സസറൈസ് ചെയ്ത് ലുക്കിന് ​ഗ്ലാമർ ടച്ച് കൊണ്ടു വന്നു. മധ്യത്തിൽ നിന്നു പകുത്ത് അഴച്ചിട്ട മുടിയിഴകളും തിളങ്ങുന്ന ഐ ഷാഡോയും ഹൈലൈറ്റ് ചെയ്ത കവിളുകളും റാംപിൽ മലൈകയെ സ്വപ്ന സുന്ദരിയാക്കി. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്ക് അഭിനന്ദനം അറിയിച്ച് നിരവധി കമന്റുകളാണ് ലഭിച്ചത്. പ്രായത്തെ തോൽപിക്കുന്ന മലൈക മാജിക് എന്തെന്ന് വെളിപ്പെടുത്താനാണ് ചിലരുടെ ആവശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *