കൊച്ചി: പെരുമ്പാവൂര്‍ ഓടയ്ക്കാലിയിൽ അതിഥി തൊഴിലാളി മാലിന്യം കത്തിക്കുന്ന തീച്ചൂളയില്‍പ്പെട്ടു. കൊൽക്കത്ത സ്വദേശി നസീർ(23) ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7നായിരുന്നു അപകടമുണ്ടായത്.
പ്ലൈവുഡ് ഫാക്‌ടറിയില്‍ ജോലി ചെയ്യുന്ന നസീർ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് വീണത്. നസീറിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഫയര്‍ഫോഴ്‌സ് അടക്കം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.