കൊച്ചി: ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി-ഇറക്കുമതി ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുന്ന റുപ്പീ വോസ്ട്രോ അക്കൗണ്ട്സ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ഇന്‍വോയ്സിംഗ്, പേയ്മെന്‍റ്, സെറ്റില്‍മെന്‍റ് എന്നിവയ്ക്കായി ഇന്ത്യന്‍ രൂപ ഉപയോഗിക്കാമെന്നതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാരും ഇറക്കുമതിക്കാരും അവരുടെ ഇടപാടുകളിലെ വിദേശ കറന്‍സി റിസ്ക് കുറയ്ക്കുവാന്‍ ഇതു സഹായിക്കുന്നു.
ഇന്ത്യയുടെ 2023 വിദേശ വ്യാപാര നയം, ഇന്‍വോയിസ്, പേമെന്‍റ്, ഇന്ത്യന്‍ രൂപയില്‍ കയറ്റിറക്കുമതി ഇടപാടിന്‍റെ പൂര്‍ത്തിയാക്കല്‍ തുടങ്ങിയവ സംബന്ധിച്ച റിസര്‍വ് ബാങ്കിന്‍റെ ചട്ട പ്രകാരമാണ് വോസ്ട്രോ അക്കൗണ്ട്സ് ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. യുഎസ് ഡോളര്‍, യൂറോ മറ്റു കറന്‍സികള്‍ക്കു പുറമേയാണ് രൂപയില്‍ ഇടപാടു പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയിലെ അംഗീകകൃത ഡീലര്‍ ബാങ്കുകള്‍ക്ക് വിദേശരാജ്യത്തെ കറസ്പോണ്ടന്‍റ് ബാങ്കിന്‍റെ റുപ്പീ വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കാനാകും. അതുവഴി രൂപയില്‍ വ്യാപാര ഇടപാടുകള്‍ സുഗമമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നു. യുഎസ്എ, കാനഡ, യുഎഇ, സൗദി അറേബ്യ, യുകെ, ജര്‍മനി, മലേഷ്യ തുടങ്ങി 29 രാജ്യങ്ങളില്‍നിന്നുള്ള നൂറിലധികം റൂപ്പീ വോസ്ട്രോ അക്കൗണ്ടുകള്‍ ഐസിഐസിഐ ബാങ്കില്‍ തുറന്നിട്ടുണ്ട്.
കയറ്റുമതിക്കാരും ഇറക്കുമതിക്കാരുടെ വിദേശ കറന്‍സി വിനിമയ അപകടസാധ്യത കുറയ്ക്കുവാനും അന്താരാഷ്ട്ര വ്യാപാര സെറ്റില്‍മെന്‍റുകള്‍ വേഗത്തിലാക്കുവാനും റുപ്പീ വോസ്ട്രോ അക്കൗണ്ട്സ് സഹായിക്കുമെന്ന് ഐസിഐസിഐ ബാങ്ക്, ലാര്‍ജ് ക്ലയന്‍റ്സ് ഗ്രൂപ്പ് മേധാവി സുമിത് സംഘായ് പറഞ്ഞു.
റുപ്പീ വോസ്ട്രോ അക്കൗണ്ട്സ് സൗകര്യത്തിന് പുറമേ കയറ്റുമതി-ഇറക്കുമതി ഇടപാടിലെ ഓരോ ഘട്ടത്തിനും ഏറ്റവും സമഗ്രമായ ഡിജിറ്റല്‍ സൊലൂഷനുകള്‍ ബാങ്ക് ലഭ്യമാക്കുന്നു. കയറ്റുമതി-ഇറക്കുമതി ഇടപാടുകള്‍ക്കുള്ള ബാങ്കിന്‍റെ മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ട്രേഡ് ഓണ്‍ലൈന്‍, ഉപഭോക്താവിന്‍റെ ഇആര്‍പി സംവിധാനങ്ങളില്‍ നിന്ന് നേരിട്ട് ക്രോസ് ബോര്‍ഡര്‍ വ്യാപാര ഇടപാടുകള്‍ സുഗമമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ട്രേഡ് എപിഐ, ലെറ്റര്‍ ഓഫ് ക്രെഡിറ്റിനുള്ള ഇ-ല്‍സി, തല്‍ക്ഷണം കയറ്റുമതി വായ്പ ലഭ്യമാക്കുവാന്‍ സഹായിക്കുന്നു എക്സ്പോര്‍ട്ട് പാക്കിംഗ് ക്രെഡിറ്റ് (ഇന്‍സ്റ്റ ഇപിസി) തുടങ്ങിയ സൗകര്യങ്ങളും ബാങ്ക് ഇതോടൊപ്പം ലഭ്യമാക്കുന്നു. കൂടാതെ വിവിധ ബാങ്കിംഗ് സേവനങ്ങളുടെ സമഗ്ര ഡിജിറ്റല്‍ സ്യൂട്ടും ലഭ്യമാക്കുന്നു.
ബിസിനസ്സ് ഇന്‍കോര്‍പ്പറേഷന്‍, റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ലോജിസ്റ്റിക്സ്, ചരക്ക് ട്രാക്കിംഗ് തുടങ്ങിയ ബാങ്കിംഗേതര സേവനങ്ങളും ഇതോടൊപ്പം ബാങ്ക് ലഭ്യമാക്കുന്നു. കൂടാതെ, എക്സ്ചേഞ്ച് ഏണേഴ്സ് ഫോറിന്‍ കറന്‍സി അക്കൗണ്ട് (ഇഇഎഫ്സി) പോലെയുള്ള ട്രേഡ് അക്കൗണ്ടുകളും കയറ്റുമതി ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കായി വണ്‍ ഗ്ലോബ് ട്രേഡ് അക്കൗണ്ട് (ഒജിടിഎ) പോലെയുള്ള കറന്‍റ് അക്കൗണ്ടുകളും ബാങ്ക് ലഭ്യമാക്കുന്നു.