ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് ആമസോൺ പ്രൈം വിഡിയോ. മറ്റ് ഒ.ടി.ടികളെ അപേക്ഷിച്ച് യഥേഷ്ഠം ഇന്ത്യൻ ഉള്ളടക്കമുള്ളതും കുറഞ്ഞ സബ്സ്ക്രിപ്ഷൻ ചാർജുമൊക്കെ ആയിരുന്നു പ്രൈം വിഡിയോയെ ജനപ്രിയമാക്കിയിരുന്നത്. 2021 ഡിസംബറിൽ ആമസോൺ ഇന്ത്യയിൽ വാർഷിക പ്ലാൻ നിരക്ക് വർധിപ്പിച്ചിരുന്നു. 999 രൂപയായിരുന്ന വാർഷിക പ്ലാൻ 1499 രൂപയാക്കി ഉയർത്തിയിരുന്നു.

ഇപ്പോൾ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നൽകുന്ന പ്രതിമാസ, ത്രൈമാസ പ്ലാനുകളുടെ നിരക്കും കുത്തനെ കൂട്ടിയിരിക്കുകയാണ്. പ്രതിമാസ നിരക്ക് 179 രൂപയിൽ നിന്ന് 299 രൂപയാക്കി ഉയർത്തി. 120 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. മൂന്ന് മാസത്തെ പ്ലാൻ 459 രൂപയിൽ നിന്ന് 599 രൂപയായും ഉയർത്തിയിട്ടുണ്ട്.

എന്നാൽ, വാർഷിക പ്ലാനുകളിൽ യാതൊരു മാറ്റവുമില്ല. 1499 രൂപയുടെ പ്രൈം മെംബർഷിപ്പും 999 രൂപയുടെ പ്രൈം ലൈറ്റ് മെംബർഷിപ്പും അതേപടി തുടരും. ആളുകളെ പ്രതിമാസ, ത്രൈമാസ പ്ലാനുകളിൽ നിന്ന് വാർഷിക പ്ലാനുകളിലേക്ക് എത്തിക്കുന്നതിനായാണ് നിരക്കുകൾ കൂട്ടിയിരിക്കുന്നതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *