കൊച്ചി: ഡിഫൻഡർ ശ്രേണിയിലെ ആഢംബര വാഹനമായ ഡിഫൻഡർ 130 ഔട്ട്ബൗണ്ട് ഉൾപ്പടെ പുതിയ വാഹനങ്ങൾ വിപണിയിലെത്തിക്കാൻ ജാഗ്വാർ ലാൻഡ് റോവർ. 368 ടക ഡബ്ലിയു ഡിഫന്‍ഡര്‍ 130 വി8-നും പുതിയ പാരമ്പര്യ പ്രചോദിത കൺട്രി എക്സ്റ്റീരിയർ പാക്കോടുകൂടിയ ഡിഫൻഡർ 110നും ഒപ്പമാണ് ഡിഫൻഡർ 130 ഔട്ട്ബൗണ്ടും ഡിഫൻഡർ നിരയിലേക്ക് എത്തുന്നത്. ഇതോടെ ഡിഫൻഡർ ശ്രേണിയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്സുകളും ലഭ്യമാക്കുകയാണ് കമ്പനി.

ഡിഫൻഡർ 130 ഔട്ട്ബൗണ്ട്: ആഢംബരത്തിന്റെ അവസാന വാക്ക്

പുതിയ ഡിഫൻഡർ 130 ഔട്ട്‌ബൗണ്ട്, ആഡംബരപൂർണമായ ഇന്റീരിയർ സ്‌പെയ്‌സും ഓൾ-ടെറൈൻ ശേഷിയുമുള്ളതാണ്. അഞ്ച് സീറ്റുകളുമായെത്തുന്ന വാഹനം സാഹസികമായ പര്യവേക്ഷണത്തിന് വലിയ സാധ്യതകൾ നൽകുകയാണ്. വൈദഗ്ധ്യവും പ്രായോഗികതയും ആഗ്രഹിക്കുന്ന പര്യവേക്ഷകർക്ക് എല്ലാ സാഹസികതയും ഇത് അനായാസമാക്കുന്നു. ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക്, കാർപാത്തിയൻ ഗ്രേ, ഈഗർ ഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇതോടൊപ്പം ഉന്നത നിലവാരമുള്ള സ്ക്രാച്ച് റസിസ്റ്റന്റ് മോഡൽ ആവശ്യമുള്ളവർക്ക് സാറ്റിൻ പ്രൊട്ടക്ടീവ് ഫിലിമിം ലഭ്യമാണ്.

ഡിഫൻഡറിന്റെ തെളിയിക്കപ്പെട്ട ഇന്റലിജന്റ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ആൻഡ് ടെറൈൻ റെസ്പോൺസ് തടുക്കാനാവാത്ത 4×4 കഴിവും അതോടൊപ്പം ഇലക്ട്രോണിക് എയർ സസ്പെൻഷനും അഡാപ്റ്റീവ് ഡൈനാമിക്സുകളും പുതിയ മോഡലിന്റെയും ഭാഗമാണ്. അത്യാധുനിക ഓഫ് റോഡ് ഡ്രൈവിങ് സാങ്കേതികവിദ്യകൾ ഏത് ഭൂപ്രകൃതിയിലും സുഗമമവും സുരക്ഷിതവുമായ ഡ്രൈവിംഗ് ഉറപ്പുനൽകുന്നു. ഇതിനുപുറമെ ഇലക്ട്രോണിക് എയർ സസ്പെൻഷൻ 430 എംഎം വരെ ആർട്ടിക്കുലേഷനും 900 എംഎം വരെ വേയ്ഡിങ്ങും നൽകുന്നു. ഡിഫൻഡർ 130 ഔട്ട്ബൗണ്ട് പി 400 പെട്രോൾ, ഡി 300 ഡീസൽ ഇഞ്ചനീയം പവർ എന്നിവയിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *