കൊച്ചി: ഏറ്റവും മികച്ച തലത്തിലുള്ള എന്റര്‍ടെയ്ന്‍മെന്റ് ആസ്വാദനത്തിനായി സോണി ഇന്ത്യ, പുതിയ ബ്രാവിയ എക്‌സ്70എല്‍ ടെലിവിഷന്‍ സീരീസ് അവതരിപ്പിച്ചു. 4കെ അള്‍ട്രാ എച്ച്ഡി എല്‍ഇഡി ഡിസ്‌പ്ലേയാണ് പ്രധാന സവിശേഷത. എക്‌സ്1 4കെ പ്രോസസറും ലൈവ് കളര്‍ ടെക്‌നോളജിയും ശബ്ദതലത്തിലും, വര്‍ണവിന്യാസത്തിലും ഏറ്റവും മികച്ച ആസ്വാദനമായിരിക്കും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക.
108 സെ.മീ (43 ഇഞ്ച്), 126 സെ.മീ (50 ഇഞ്ച്) എന്നീ വലുപ്പങ്ങളിലാണ് പുതിയ മോഡലുകള്‍ ലഭിക്കുക. കെഡി-43എക്‌സ്70എല്‍ മോഡലിന് 59,900 രൂപയും, കെഡി-50എക്‌സ്70എല്‍ മോഡലിന് 74,900 രൂപയുമാണ് വില.
2023 ഏപ്രില്‍ 26 മുതല്‍ വില്‍പനക്ക് ലഭ്യമാവും. ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകളിലും ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളിലും ഈ മോഡലുകള്‍ ലഭ്യമാകും.