സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ഴി​ക്കോ​ട് -കൊ​ല്ല​ഗെ​ൽ ദേ​ശീ​യ പാ​ത​യി​ല്‍ ക​ല്ലൂ​ര്‍ 67ല്‍ ​നി​ന്നും 111 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ക്ക് 18 വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ കൂ​ട​ര​ഞ്ഞി ചെ​റ്റാ​ലി​മ​ര​ക്കാ​ർ വീ​ട്ടി​ൽ സ്വാ​ലി​ഹ് (28), കൂ​ട​ര​ഞ്ഞി മു​ട​ക്കാ​ലി​ൽ വീ​ട്ടി​ൽ ഹാ​ബി​ദ് (26) എ​ന്നി​വ​രെ​യാ​ണ് ക​ൽ​പ​റ്റ എ​ന്‍.​ഡി.​പി.​എ​സ് സ്പെ​ഷ​ല്‍ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2020 ഡി​സം​ബ​ർ പ​ത്തി​നാ​ണ് ഇ​രു​വ​രു​ടേ​യും പ​ക്ക​ല്‍ നി​ന്നും 111 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ലോ​റി​യി​ലാ​യി​രു​ന്നു ഇ​രു​വ​രും ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ.​വി. സു​രേ​ഷ്‌​കു​മാ​ര്‍ ഹാ​ജ​രാ​യി.

Leave a Reply

Your email address will not be published. Required fields are marked *