ഹംഗറി: അശരണർക്കും വേദന അനുഭവിക്കുന്നവർക്കും നേരെ ഒരിക്കലും വാതിലുകൾ കൊട്ടി അടയ്ക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്ൻ യുദ്ധത്തിന് നയതന്ത്ര ചർച്ചയിലൂടെ പരിഹാരം കാണണം. അഭയം തേടിയെത്തുന്നവരെ ഇടുങ്ങിയ ദേശീയവാദത്തിന്റെ പേരു പറഞ്ഞ് ഉപേക്ഷിക്കരുതെന്നും
ത്രിദിന ഹംഗറി സന്ദർശനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഡാന്യൂബ് നദിക്കരയിലെ കൊസ്സുത്ത് ലയോസ് ചത്വരത്തിലെ തുറന്ന വേദിയിൽ കുർബാന പ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു.
യുക്രെയ്നിലെയും റഷ്യയിലെയും ജനങ്ങൾക്കായി പ്രാർഥിച്ച മാർപാപ്പ എല്ലാവരിലും സമാധാനാഭിലാഷം നിറയട്ടെയെന്നും ആശംസിച്ചു. പ്രസിഡന്റ് കാതലിൻ നൊവാക്, പ്രധാനമന്ത്രി വിക്ടർ ഒർബാൻ എന്നിവരുൾപ്പെടെ അരലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. കടുത്ത ദേശീയവാദിയായ ഒർബാൻ അനിയന്ത്രിത കുടിയേറ്റത്തെ എതിർക്കുന്നയാളാണ്. കത്തോലിക്കാ സർവകലാശാലയിൽ യുവജന സമ്മേളനത്തിൽ പങ്കെടുത്തശേഷം മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി.