ജീവിതത്തിൽ ഒരു പങ്കാളിയെ മാത്രം ധ്യാനിച്ചു കഴിയുന്നവരാണ് മലമുഴക്കി വേഴാമ്പലുകൾ. നീലഗിരിയിൽ ഇണയെ നഷ്ടപ്പെട്ട പെൺവേഴാമ്പലിന്റെ ഒറ്റപ്പെടലിന്റെയും വേദനയുടെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചയുടെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മുട്ടവിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്ക് തീറ്റതേടുന്നതിനിടയിലാണ് ഒരു കൂട്ടം കുരങ്ങൻമാരുമായുള്ള ഏറ്റുമുട്ടലിൽ ആൺവേഴാമ്പലിന് ജീവൻ നഷ്ടപ്പെട്ടത്.

കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയിട്ട് പതിനഞ്ചു ദിവസങ്ങൾ പിന്നിട്ടതിനാൽ പെൺവേഴാമ്പലും ആഹാരം ശേഖരിക്കാനായി പുറത്തിറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് വനപാലകർ. പെൺപക്ഷി കൂടിനു പുറത്ത് എത്തിയിരുന്നില്ലെങ്കിൽ ആൺപക്ഷി ജീവൻ വെടിയുന്നതോടെ പൊത്തിനുള്ളിൽ ആഹാരം കിട്ടാതെ അമ്മ പക്ഷികളും കുഞ്ഞുങ്ങളും ചത്തുവീഴുമായിരുന്നു. എന്നാൽ ഇവിടെ അമ്മ പക്ഷി പുറത്തിറങ്ങിയതിനാൽ ആൺപക്ഷിയുടെ
വേർപാട് തിരിച്ചറിയുകയും ആ വേദനയിലും അമ്മ പക്ഷി കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നുണ്ട്.

ആൺ വേഴാമ്പലിനെ ചത്ത നിലയിയിൽ കണ്ടെത്തിയതിനു പിന്നാലെ വനപാലകരുടെ സംഘം അതിന്റെ കൂട് കണ്ടെത്തി പെൺപക്ഷിയെയും കുഞ്ഞുങ്ങളെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് പെൺപക്ഷി കുഞ്ഞുങ്ങൾക്ക് ഭക്ഷണം ശേഖരിച്ച് നൽകുന്ന ദൃശ്യം പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *