ചെന്നൈ: വിമാനത്താവളത്തിലെ തിയറ്ററിൽ സിനിമ കണ്ടുകൊണ്ടിരുന്ന യുവതി കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂർ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്. വിമാനത്താവള കോംപൗണ്ടിൽ പുതുതായി ആരംഭിച്ച എയ്റോഹബ് മൾട്ടിപ്ലെക്സ് തിയറ്ററിൽ രണ്ടു മക്കളോടൊപ്പമാണ് ഐശ്വര്യ സിനിമക്ക് എത്തിയത്.

സിനിമ കാണുന്നതിനിടെ ശുചിമുറിയിൽ പോകുകയാണെന്നു മക്കളോടു പറഞ്ഞശേഷം പുറത്തിറങ്ങിയ യുവതി കാർ പാർക്കിങ്ങിന്റെ നാലാം നിലയിൽനിന്നു ചാടുകയായിരുന്നു. റോഡിൽനിന്ന ചിലർ ഐശ്വര്യ ചാടുന്നതു കണ്ട് ബഹളം വച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നീട്, ഏകദേശം ഒരു മണിക്കൂറിനു ശേഷം അമ്മയെ തിരഞ്ഞുനടന്ന മക്കളെ പൊലീസ് കണ്ടെത്തി.

ഐശ്വര്യയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ചികിത്സ തേടിയിരുന്നെന്നും കുടുംബം പറയുന്നു. ഐശ്വര്യയുടെ ഭർത്താവ് ബാലാജി യുഎസിലാണ്. ആത്മഹ്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *