തിരുവനന്തപുരം: ബിഎസ്‌സി നഴ്സിങ് ഇക്കൊല്ലം പ്രവേശന പരീക്ഷ നടത്തേണ്ടതില്ലെന്ന തീരുമാനം നടപ്പാക്കാൻ ആരോഗ്യ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. പ്രവേശന പരീക്ഷ നടത്തണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ (ഐഎൻസി) നിർദേശത്തെക്കുറിച്ച് ഉത്തരവിൽ പരാമർശിക്കുന്നില്ല. 2023–24ലെ ബിഎസ്‌സി നഴ്സിങ് പ്രവേശനം മുൻ വർഷത്തെപ്പോലെ തുടരുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദേശിക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവിൽ പറയുന്നത്. പ്രവേശന പരീക്ഷ മാറ്റാനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാന നഴ്സിങ് കൗൺസിൽ റജിസ്ട്രാർ, ആരോഗ്യ സർവകലാശാല റജിസ്ട്രാർ, എൽബിഎസ് ഡയറക്ടർ എന്നിവർക്കാണു ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുള്ളത്. ഉത്തരവ് അനുസരിച്ചു പ്രവേശനപരീക്ഷയ്ക്ക് ഒരു വർഷത്തെ സാവകാശം തേടി സംസ്ഥാന കൗൺസിൽ ഐഎൻസിക്കു കത്തു നൽകും. ഇത് അംഗീകരിച്ചാൽ ഈ വർഷത്തെ പ്രവേശനത്തിനു തടസ്സമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *