ന്യഡൽഹി: രാജ്യത്ത് 3,325 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 17 മരണവും ഉണ്ടായി. കേരളത്തിൽ പുനരവലോകനം ചെയ്ത 7 കേസുകൾ ഉൾപ്പെടെയാണിത്. ആകെ മരണസംഖ്യ 5,31,564 ആയി.
രാജ്യത്ത് ആക്‌ടീവ് കേസുകൾ 47,246 എന്നതിൽ നിന്നും 44,175 ആയി കുറഞ്ഞു. ഇതുവരെയായി രാജ്യത്തെ 4.49 കോടി ജനങ്ങൾക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.