മസ്കറ്റ്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികൾ. നിസ്വ, മനഅ വിലായത്തുകളിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പലയിടത്തും നേരിയ തോതിലുള്ള പ്രകമ്പനവും അനുഭവപ്പെട്ടതായി ജനങ്ങൾ പറഞ്ഞു.
അതേസമയം, ദാഖിലിയ ഗവർണറേറ്റിൽ ഭൂചലനമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഗ്ര ശബ്ദത്തിന്റെ കാരണങ്ങളെ കുറിച്ച് അറിയില്ലെന്നും ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് കാര്യങ്ങൾ പരിശോധിക്കുകയാണെന്നും നിസ്വ വിലായത്തിന്‍റെ പ്രതിനിധി അഹമ്മദ് ബിൻ നാസർ അൽ അബ്രി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.