വാഷിങ്ടൺ: കോവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് യു.എസ്. മേയ് 11 മുതൽ രാജ്യത്തെത്തുന്ന വിദേശികൾക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിദേശയാത്രികർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കഴിഞ്ഞ വർഷം ജൂണിൽ യു.എസ് ഒഴിവാക്കിയിരുന്നു. എന്നാൽ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടർന്നിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളത്. നിലവിലുണ്ടായിരുന്ന ആരോഗ്യ അടിയന്തരാവസ്ഥയും പിൻവലിക്കും.

2021 ജനുവരി മുതൽ കോവിഡ് മരണങ്ങളിൽ 95 ശതമാനവും ആശുപത്രി കേസുകളിൽ 91 ശതമാനവും കുറവുണ്ടായി. ഇതിനെ തുടർന്ന് ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന് അനുകൂലമായി ജനപ്രതിനിധി സഭ വോട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *