ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദങ്ങളുടെ വില 23.79 ലക്ഷം മുതൽ 25.43 ലക്ഷം രൂപ വരെ. വിഎക്സ് 7 സീറ്റ്, മോഡലിന് 23.79 ലക്ഷം രൂപയും വിഎക്സ് എട്ടു സീറ്റ് മോഡലിന് 23.84 ലക്ഷം രൂപയും ഇസഡ് എക്സ് 7 സീറ്റ് മോഡലിന് 25.43 ലക്ഷം രൂപയുമാണ് വില. നേരത്തെ ജി, ജിഎക്സ് വകഭേദങ്ങളുടെ വില ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 19.13 ലക്ഷം രുപയും 19.99 ലക്ഷം രൂപയുമാണ് ഈ മോഡലുകളുടെ വില.
ബുക്കിങ് അധികമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിർത്തി വച്ചിരുന്നു. തുടർന്നാണ് ചെറിയ മാറ്റങ്ങളും ഡീസൽ എൻജിനുമായി 2023 ക്രിസ്റ്റയെ ടൊയോട്ട വിപണിയിൽ എത്തിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വിൽപനയ്ക്കുണ്ടാകും.