അനുവാദമില്ലാത്ത സൗദി അറേബ്യ സന്ദർശിച്ച പി.എസ്.ജിയുടെ അർജന്റീന സൂപ്പർ താരം ലയണൽ മെസിക്കെതിരെ അച്ചടക്ക നടപടി. മെസിയെ പി.എസ്.ജി ക്ലബ് സസ്പെൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് സസ്പെൻഷൻ നടപടി. അച്ചടക്ക നടപടി നേരിടുന്ന സമയത്ത് മെസിക്ക് കളിക്കാനും പരിശീലനത്തിനും അനുമതിയില്ല.
സസ്പെൻഷൻ കാലയളവിലെ പ്രതിഫലം പി.എസ്.ജി മെസിക്ക് നൽകില്ല. താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാകും. സസ്പെൻഷൻ കാലാവധിക്ക് ശേഷം തിരികെ എത്തുമ്പോൾ മൂന്ന് മത്സരങ്ങളിൽ മാത്രമേ മെസിക്ക് കളിക്കാനാവൂ. മെസിയുടെ സൗദി സന്ദർശനത്തിന് മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്പോർട്ടിങ് അഡ്വൈസർ ലൂയിസ് കാമ്പോസും അനുമതി നൽകിയിരുന്നില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.