കൊച്ചി: വായ്പാ വിതരണത്തില്‍ സഹകരിക്കുന്നതിനായി ആക്സിസ് ബാങ്കും ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ് കോര്‍പറേഷനും തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഈ സഹകരണത്തിലൂടെ ഇരു സ്ഥാപനങ്ങളും അര്‍ധ നഗര മേഖലകളിലെ ഇടത്തരം, താഴ്ന്ന വരുമാനക്കാര്‍ക്ക് സുരക്ഷിതമായ എംഎസ്എംഇ വായ്പകള്‍ നല്‍കും.

സാമ്പത്തിക മേഖലയിലെ ആക്സിസ് ബാങ്കിന്‍റെ വൈദഗ്ദ്ധ്യവും വായ്പ എടുക്കുന്നവരെ വിലയിരുത്തുന്നതില്‍ ഇന്ത്യ ഷെല്‍ട്ടറിനുള്ള ശക്തമായ പ്രോസസ്സിങ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കില്‍ വായ്പകള്‍ നല്‍കാന്‍ ഈ സഹകരണത്തിലൂടെ സാധിക്കും. വലിയ സ്ഥാപനങ്ങള്‍ കുറഞ്ഞ തോതില്‍ മാത്രം സേവനങ്ങള്‍ നല്‍കുന്നതും ഔപചാരിക വായ്പാ രംഗത്ത് പുതിയതുമായ അനൗപചാരിക വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ഈ പങ്കാളിത്തം സഹായകമാകും.

ബാങ്കിന്‍റെ ഭാരത് ബാങ്കിങ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ ഷെല്‍ട്ടറുമായുള്ള സഹകരണം സഹായിക്കുമെന്ന് ആക്സിസ് ബാങ്ക് ഭാരത് ബാങ്കിങ് വിഭാഗം മേധാവിയും ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ മുനിഷ് ഷര്‍ദ പറഞ്ഞു.

കൂടുതല്‍ പ്രദേശങ്ങളിലേക്ക് എത്താനും സ്ഥായിയായ വികസനം സാധ്യമാക്കാനുമുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് ആക്സിസ് ബാങ്കുമായുള്ള സഹകരണം സഹായകമാകുമെന്ന് ഇന്ത്യ ഷെല്‍ട്ടര്‍ ഹൗസിങ് ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രൂപിന്ദര്‍ സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *