വിശ്വാസ്യതയും സേവനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യാ സൗകര്യങ്ങളും ഉയര്‍ത്തിക്കാട്ടുന്ന ‘ട്രസ്റ്റ് മീറ്റ്‌സ് ടെക്ക് സിന്‍സ് 1929’ എന്ന പേരിലാണ് മള്‍ട്ടിമീഡിയ ക്യാംപയിന്‍. ഇതിന്റെ ഭാഗമായി തയാറാക്കിയ പരസ്യ ചിത്രം മാര്‍ച്ച് 14ന് ദേശീയ തലത്തില്‍ പ്രകാശനം ചെയ്തു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കരുത്തും വിശ്വാസ്യതയും, എല്ലാ വിഭാഗം ജനങ്ങളുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്ന ഡിജിറ്റല്‍ ബാങ്ക് എന്ന പേരും ഇന്ത്യയിലുടനീളം പ്രചരിപ്പിക്കുകയാണ് ക്യാംപയിന്റെ ലക്ഷ്യം. എല്ലാവരുടേയും ഇഷ്ട ബാങ്കായി മാറി കരുത്തുറ്റ വിപണികളില്‍ സാന്നിധ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

രാജ്യത്തെ ജനസംഖ്യയില്‍ 34 ശതമാനത്തോളം വരുന്ന യുവജനങ്ങളേയും പുതുതലമുറയേയുമാണ് ഈ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്.  പുതുതലമുറയുടെ സാന്നിധ്യം കൊണ്ട് ഇന്ത്യ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ പുതുതലമുറ വിപണിയാണ്. സാമൂഹികവും സാംസ്‌കാരികവുമായ മാറ്റങ്ങളിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും നിര്‍ണായ പങ്കു വഹിക്കുന്നവരാണ് ഈ യുവ തലമുറ.

ബാങ്കിങ് സേവനങ്ങളില്‍ സുരക്ഷതിത്വവും സൗകര്യവും മികച്ച ഉപയോക്താനുഭവവും ലാളിത്യവും വേഗതയുമാണ് മുഴുവന്‍ സമയം കണക്റ്റഡായ യുവ തലമുറ തേടുന്നത്. ഇവയെല്ലാം ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കുന്നു. ഇതോടൊപ്പം വിശ്വാസ്യതയുടെ പാരമ്പര്യവും സൗത്ത് ഇന്ത്യന്‍ ബാങ്കിനെ മികച്ചതാക്കുന്നു. ഈ സന്ദേശമാണ് പുതിയ പരസ്യ ചിത്രത്തിലൂടെ ഉപഭോക്താക്കളോട് പറയുന്നത്.

‘ഇന്ത്യയിലെ യുവതലമുറയ്ക്ക് പ്രിയങ്കരമായ ബാങ്കായി മാറുകയും നവീന സാങ്കേതികവിദ്യകളുടെ സൗകര്യങ്ങളുമായി ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളെ കൂടുതല്‍ അടുപ്പിക്കാനുമാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശ്രമം. ഡിജിറ്റല്‍, ടെക്ക് സൗഹൃദ പ്രവര്‍ത്തനങ്ങളിലൂടേയും ഒമ്പതര പതിറ്റാണ്ടിനിടെ ലക്ഷണക്കണക്കിന് ഉപഭോക്താക്കള്‍ തലമുറകളായി ഞങ്ങളിലര്‍പ്പിച്ച വിശ്വാസത്തിലൂടെയും ഇന്ത്യയിലെ യുവതയുടെ ഇഷ്ട ബാങ്കായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം. തുടക്കം തെക്കെ ഇന്ത്യയില്‍ നിന്നായത് കൊണ്ട് ഈ മേഖലയില്‍ ഞങ്ങള്‍ മുന്‍നിരയിലുണ്ട്. പരമ്പരാഗത പ്രവര്‍ത്തന മേഖലകള്‍ക്കപ്പുറത്ത് ഇന്ത്യയൊട്ടാകെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനും ലക്ഷ്യമിടുന്നു. ഡിജിറ്റലിന് ഊന്നല്‍ നല്‍കി കൊണ്ടുള്ള ഞങ്ങളുടെ പുതിയ ഇന്ത്യയിലുടനീളം  ബ്രാന്‍ഡ് ക്യാംപയിന്‍ വിശ്വാസ്യത, ടെക്‌നോളജി മികവ് എന്നീ പ്രധാന ഗുണവിശേഷണങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്,’ സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അസ്മത് ഹബീബുള്ള പറഞ്ഞു.

വേഗത, വിജയം, സമഗ്രത, ആധിപത്യം എന്നിവയെ സൂചിപ്പിക്കുന്ന ഉജ്വല ദൃശ്യങ്ങളാണ് കാംപയിനില്‍ ചിത്രീകരിച്ചിരിക്കുന്നത്. ടെക്‌നോളജിയേയും പ്രതിബദ്ധതയേയും വിലമതിക്കുന്ന ടെക്ക് ആഭിമുഖ്യമുള്ള യുവാക്കളോടും മുതിര്‍ന്നവരോടും ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണീ ആശയാവിഷ്‌ക്കാരം. വിവിധ ഭാഷകളിലാണ് ഈ കാംപയിന് ഇന്ത്യയിലുടനീളം തുടക്കമിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *