തിരുവനന്തപുരം: ശനിയാഴ്ചയോടെ തെക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിക്കും മിന്നലിനും കാറ്റോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

ചക്രവാതച്ചുഴി മേയ് ഏഴിന് ന്യൂനമർദമായും മേയ് എട്ടോടെ തീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനുശേഷം വടക്കു ദിശയിലേക്കു പ്രവഹിച്ച് മധ്യ-ബംഗാൾ ഉൾക്കടലിലേക്കു നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി (cyclonic storm) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *