മ​സ്ക​ത്ത്​: ഈ​വ​ർ​ഷ​ത്തെ ഗോ​ത​മ്പ്​ വി​ള​വെ​ടു​പ്പി​ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ തു​ട​ക്ക​മാ​യി. തും​റൈ​ത്ത്​ വി​ലാ​യ​ത്തി​ലെ ന​ജ്ദ് മേ​ഖ​ല​യി​ലെ 5,000 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 81 ഫാ​മു​ക​ളി​ൽ​നി​ന്നാ​ണ് ഈ ​സീ​സ​ണി​ലെ ഗോ​ത​മ്പ് വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 6,000 ട​ൺ ഗോ​ത​മ്പി​ന്‍റെ ഉ​ൽ​പാ​ദ​ന​മാ​ണ്​ ഈ​വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പു​തി​യ കൃ​ഷി​രീ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ജ്ദ് മേ​ഖ​ല​യി​ൽ ഗോ​ത​മ്പ് കൃ​ഷി​യു​ടെ വി​സ്തൃ​തി അ​തി​വേ​ഗം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 1500 ട​​ണ്ണി​​ല​​ധി​​കം ഗോ​​ത​​മ്പാ​​ണ്​ ക​​ഴി​ഞ്ഞ ​സീ​​സ​​ണി​​ൽ ല​​ഭി​​ച്ച​​ത്. മു​ൻ വ​​ർ​​ഷ​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​​​​​​മ്പോ​​ൾ ഒ​​രു ട​​ണ്ണി​​ല​​ധി​​കം വ​​ർ​​ധ​​ന​​വാ​​ണ്​ ക​ഴി​ഞ്ഞ ​സീ​​സ​​ണി​​ലു​​ണ്ടാ​​യ​​ത്. ​

വെ​​ള്ള​​ത്തി​​ന്‍റെ ല​​ഭ്യ​​ത, മ​​ണ്ണി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം, അ​​നു​​യോ​​ജ്യ​​മാ​​യ കാ​​ലാ​​വ​​സ്ഥ തു​​ട​​ങ്ങി​​യ അ​​നു​​കൂ​​ല ഘ​​ട​​ക​​ങ്ങ​​ളാ​​ൽ ന​​ജ്ദ് പ്ര​​ദേ​​ശം ഗോ​​ത​​മ്പു​​കൃ​​ഷി​​ക്ക് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​യ സ്ഥ​​ല​​മാ​​ണ്. മെ​​ച്ച​​പ്പെ​​ട്ട വി​​ത്തു​​ക​​ൾ, മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം, ദി​​ശാ​​ബോ​​ധം, വി​​ള​​വെ​​ടു​​പ്പ് സേ​​വ​​ന​​ങ്ങ​​ൾ എ​​ന്നി​​വ ന​​ൽ​​കി ഒ​​മാ​​നി ഗോ​​ത​​മ്പു​​കൃ​​ഷി ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ കാ​​ർ​​ഷി​​ക വി​​ള​​ക​​ളു​​ടെ കൃ​​ഷി നി​​ല​​നി​​ർ​​ത്താ​​ൻ മ​​ന്ത്രാ​​ല​​യം ക​​ർ​​ഷ​​ക​​രെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്നു​​ണ്ട്. 2022-2023 വി​ള​വെ​ടു​പ്പ് സീ​സ​ണി​ൽ ഒ​മാ​നി ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഗോ​ത​മ്പ് വാ​ങ്ങു​ന്ന​തി​ന് ഒ​മാ​ൻ ഫ്ലോ​ർ മി​ൽ​സ് ക​മ്പ​നി​യു​മാ​യി കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ക​രാ​ർ ഒ​പ്പി​ട്ടി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *