തൗര്യത്രികകലയായ കഥകളിയുടെ സമസ്തമേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വർഷാവർഷം വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകിവരുന്ന 2023ലെ കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കഥകളി

വേഷം – കലാമണ്ഡലം കൃഷ്ണകുമാർ

സംഗീതം – കലാമണ്ഡലം ജയപ്രകാശ്

ചെണ്ട – കലാമണ്ഡലം രാജൻ (ഗുരുവായൂർ)

മദ്ദളം – കലാമണ്ഡലം വേണു

ചുട്ടി – കലാനിലയം വിഷ്ണു

ഓട്ടൻതുള്ളൽ – കലാമണ്ഡലം രാധാമണി

ചാക്യാർകൂത്ത് (മിഴാവ്) – കലാമണ്ഡലം നാരായണൻ നമ്പ്യാർ

കൂടിയാട്ടം – കലാമണ്ഡലം കൃഷ്ണേന്ദു

മോഹിനിയാട്ടം – മിനി ബാനർജി

ഭരതനാട്യം – ശ്രീമതി & ശ്രീ. ഷഫീക്കുധീൻ

കുച്ചുപ്പുടി – ശ്രീമതി & ശ്രീ. അനില്‍ വെട്ടിക്കാട്ടിരി

തായമ്പക – ഗുരുവായൂർ ശശി

പഞ്ചവാദ്യം

തിമില – കൊടുന്തിരപ്പിള്ളി മനോജ്

മദ്ദളം – ഏലൂര്‍ അരുൺദേവ് വാരിയർ

ഇടയ്ക്ക – പെരിങ്ങോട് സുബ്രഹ്മണ്യൻ

ഇലത്താളം – വട്ടേക്കാട് കനകൻ

കൊമ്പ് – മച്ചാട് വേണുഗോപാലൻ

കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്കൃതരെ ഇത്തവണയും തെരഞ്ഞെടുത്തിരിയ്ക്കുന്നത്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മദിനമായ മെയ് 28നു കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ ട്രസ്റ്റ് ഹാളിൽവച്ച് ഒരു പിറന്നാളിന്റെ ഓർമ്മയ്ക്ക് എന്ന പേരില്‍ നടത്തുന്ന സ്മ‍ൃതിസമ്മേളനത്തില്‍‍ വച്ച് കലാസാഗർ പുരസ്കാരസമർപ്പണം നടത്തുന്നതായിരിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *