മുംബൈ: സുരക്ഷയിൽ പഞ്ചനക്ഷത്ര റേറ്റിങ് കരസ്ഥമാക്കിയ സ്കോഡ കോഡിയാക് 4 × 4 ന്റെ 2023 മോഡൽ കൂടുതൽ ആഢംബര സൗകര്യങ്ങളോടെ വിപണിയിലെത്തി.

ആവശ്യക്കാർ വർധിച്ചത് കാരണം  കോഡിയാക്കിന്റെ ലഭ്യത വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇനി ഓരോ മൂന്ന് മാസത്തിലും 750 കാറുകൾ വീതം ലഭ്യമാവും.  കോഡിയാക്  2023 പതിപ്പിന്റെ എക്സ്- ഷോറും വില സ്റൈറൽ- 37.99 ലക്ഷം രൂപ, സ്പോർട്ലൈൻ- 39.39 ലക്ഷം രൂപ, ലോറിൻആന്റ് ക്ലമന്റ്- 41.39 ലക്ഷം രൂപ എന്നിങ്ങനെയാണ്.

7 സീറ്റുകളോടുകൂടിയ കോഡിയാക് 2017-ലാണ് ആദ്യമായി ഇന്ത്യയിൽ വിപണിയിലെത്തിയത്. ആഗോളതലത്തിലും ആ വർഷം തന്നെ ലഭ്യമായിത്തുടങ്ങി. സ്കോഡയുടെ  പൂർണ വലിപ്പത്തിലുള്ള ആദ്യ എസ് യു വിയായ കോഡിയാക്കിന് ഇന്ത്യയിലും ആഗോള തലത്തിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന്  കമ്പനി ബ്രാന്റ് ഡയറക്റ്റർ( ഇന്ത്യ)  പീറ്റർ സോൾ പറഞ്ഞു. ലഭ്യത വർധിപ്പിച്ചതോടെ കോഡിയാക്കിന്റെ സുരക്ഷിതത്വവും ആഢംബര സൗകര്യങ്ങളും കൂടുതൽ കുടുംബങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

പുതിയ മോഡലിലും 2.0 ടി എസ് ഐ ഇവി ഒ എഞ്ചിനാണെങ്കിലും ബി എസ്6- ബി എമിഷൻ മാനദ ൺഡം പാലിക്കുന്നതിനായി പവർ ട്രെയിൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് മൂലം മുൻ മോഡലുകളേക്കാൾ 4 .2 ശതമാനം കാര്യക്ഷമമാണ് 2023 പതിപ്പ്. 4×4 140 കിലോവാട്ട്(190 പി എസ്) കരുത്തും 320 എൻ എം ടോർക്കും ലഭ്യമാക്കുക വഴി 7.8 സെക്കന്റ് കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വരെ കുതിക്കാൻ സാധിക്കുന്നു.

മുൻ മോഡലുകളിലേത് പോലെ  സ്റ്റൈൽ, ലോറിൻ ആന്റ് ക്ലമന്റ് വകഭേദങ്ങളിൽ പിറകിലെ സീറ്റുകൾ ആഢംബരപൂർണമാണ്. മുന്തിയതരം ലെതറാണ് സീറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. എൽ ആന്റ് കെയിൽ ഡുവൽ ടോൺ അപ്പോൾ സ്റ്ററിയാണ്ട്. മുൻ മോഡലുകളിലത് പോലെ ഇവിടെയും സ്പോർട് ലൈനിൽ ഡ്രൈവർമാർക്ക്  വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 3- േ സ്പോക് ഫ്ളാറ്റ് – ബോട്ടം സ്പോർട്ട് സ്റ്റിയറിങ് വീൽ ഇന്റഗ്രേറ്റഡ് ഹെഡ് റെസ്റ്റ് തുടങ്ങിയവയാണിവ. മുൻ വശത്ത് 12 രീതിയിൽ ക്രമീകരിക്കാവുന്ന ഇലക്ട്രിക് സീറ്റ്, ബിൽട്- ഇൻ കൂളിങ് എന്നിവയാണ് കാറിനകത്തെ മറ്റ് ആഢംബര സൗകര്യങ്ങൾ. എൽ
ആന്റ് കെ യിൽ   ഹീറ്റിങ് സംവിധാനവുമുണ്ട്.

സെന്റർ കൺസോളിൽ 20.32 സെന്റിമീറ്റർ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്ക്രീൻ , ഇൻബിൽറ്റ് നാവിഗേഷൻ, മൈ സ്കോഡ കണക്റ്റഡ് ആപ് വഴി പൂർണ കണക്റ്റിവിറ്റി, മുൻ, പിൻ സീറ്റുകളിൽ യു എസ് ബി- സി പോർട്ടുകൾ എന്നിവ ലഭ്യമാണ്. എല്ലാ വേരിയന്റുകളിലും ഡ്രൈവർമാർക്കായി പൂർണമായും ഡിജിറ്റലായ വിർച്വൽ കോക്പിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.

ആഗോള എൻകാപ് ക്രാഷ് ടെസ്റ്റിൽ  പഞ്ചനക്ഷത്ര റേറ്റിങ്ങുള്ള കോഡി യാക്കിൽ 9 എയർബാഗുകളുണ്ട്. അഡാപ്റ്റീവ് ഫ്രണ്ട് എൽ ഇ ഡി ഹെഡ്ലൈറ്റ്, ഓട്ടോമാറ്റിക് ഡിമ്മിങ്, ഇലക്ട്രോണിക്, മെക്കാനിക്കൽ, ഹൈഡ്രോളിക് ബ്രേക് അസിസ്റ്റ്, സ്റ്റെബിലിറ്റി കൺട്രോൾ, മൾടി കൊലീഷൻ ബ്രേക്കിങ്, പാർക് അസിസ്റ്റ് എന്നീ
സൗകര്യങ്ങൾ ലഭ്യമാണ്. എൽ ആന്റ് കെയിൽ കൂടുതലായി ടയർ പ്രഷർ മോണിറ്ററ്റങ് സിസ്റ്റവും 360 ഡിഗ്രി ക്യാമറയുമുണ്ട്.

കാറിനകത്ത്  വിപുലമായ സ്റ്റോറേജ് സൗകര്യങ്ങളാണുള്ളത്. ഡോർ എഡ്ജ് പ്രൊട്ടക്റ്റർ, ഡ്രൈവർക്ക് ഒരു കുട അടക്കം  മുൻ ഡോറ്റുകളിൽ വെറ്റ്  കെയ്സ്, ദീർഘ ദൂര യാത്രയ്ക്കായി  രണ്ടാം നിരയിൽ പുതപ്പ്, ഔട്ടർ ഹെഡ് റെസ്റ്റ് തുടങ്ങിയവയും കോഡിയാക് 2023- ൽ ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *