അഹമ്മദാബാദ്: ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള വിജയിച്ചു. 14 ഗോളുകളാണ് കഹാനി എഫ് സിക്ക് എതിരെ ഗോകുലം ഇന്ന് നേടിയത്. 14-1 നായിരുന്നു ഗോകുലത്തിന്റെ വിജയം.
അഞ്ചു ഗോളടിച്ച സന്ധ്യ രംഗനാഥനാണ് കളിയിലെ സൂപ്പർ താരം. സബിത്ര ഭന്തരി നാലു ഗോളുകളും ഇന്ധുമതി രണ്ടു ഗോളുകളും നേടി. ഒപ്പം ഒരോ ഗോളുമായി ആശ, വിവിയൻ, ഷിൽകി എന്നിവരും ചേർന്ന് സ്കോർ 14 ൽ എത്തിച്ചു. അവസാന മത്സരത്തിൽ മിസാക യുണൈറ്റഡിനോട് സമനില വഴങ്ങിയതിന്റെ നിരാശയാണ് ഗോൾ വർഷത്തോടെ കഹാനി എഫ് സിക്കെതിരെ ഗോകുലം കേരള തീർത്തത്.
അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 പോയിന്റുമായി ഗോകുലം കേരള തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ഇനി മെയ് 9ന് ഗോകുലം കേരള മാതാ രുക്മണി ക്ലബിനെ നേരിടും.