ഞായറാഴ്ചത്തെ നീറ്റ്–യുജി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു സുതാര്യമായ വെള്ളക്കുപ്പി കൈവശം കരുതാം. പരീക്ഷാഹാളിൽ കൊണ്ടുപോകാൻ പാടില്ലാത്ത സാധനങ്ങളുടെ കൂട്ടത്തിൽ വാട്ടർ ബോട്ടിലുമുണ്ടെന്ന് ഇൻഫർമേഷൻ ബ്രോഷറിന്റെ 44–ാം പുറത്തുള്ളത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എന്നാൽ സുതാര്യമായ വാട്ടർ ബോട്ടിൽ കൊണ്ടുപോകാമെന്ന് അഡ്മിറ്റ് കാർഡിന്റെ 5–ാം പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏതെങ്കിലും വിദ്യാർഥി വെള്ളം കൊണ്ടുവരാൻ മറന്നു പോകുന്നപക്ഷം, അത്യാവശ്യത്തിന് അവർക്കു വാട്ടർ ബോട്ടിൽ നൽകാൻ ഏർപ്പാടു ചെയ്യണമെന്നും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷാകേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർക്കു നിർദേശം നൽകിയിട്ടുമുണ്ട്.
അഡ്മിറ്റ് കാർഡ്, പരീക്ഷയ്ക്കു ശേഷം ഇൻവിജിലേറ്റർ വാങ്ങുമെന്നതിനാൽ ഭാവിയിൽ പ്രവേശന സമയത്തെ ഉപയോഗത്തിനായി ഇപ്പോൾത്തന്നെ രണ്ടാമതൊരു പകർപ്പു കൂടി സൂക്ഷിച്ചുവയ്ക്കുക.