ഗൂഗിൾ പിക്സൽ 7എ സ്മാർട്ഫോൺ 11ന് ഇന്ത്യയിൽ അവതരിപ്പിക്കും. 10ന് നടക്കുന്ന ഗൂഗിൾ ഡവലപ്പർ കോൺഫറൻസിൽ കമ്പനി പുതിയ പിക്സൽ ഫോണുകൾ അവതരിപ്പിക്കാനിരിക്കെയാണ് തൊട്ടടുത്ത ദിവസം തന്നെ അടുത്ത പിക്സൽ ഫോൺ ഇന്ത്യൻ വിപണിയിലിറക്കുമെന്ന് ഗൂഗിൾ ഇന്ത്യ അറിയിച്ചത്.
ഗൂഗിളിന്റെ തന്നെ ചിപ്സെറ്റും 10.1 മെഗാപിക്സൽ എഐ ക്യാമറയുമുൾപ്പെടെയുള്ള മികവുകളാണ് പിക്സൽ 7എയിൽ പ്രതീക്ഷിക്കുന്നത്. അതേസമയം, ഗൂഗിളിന്റെ ആദ്യത്തെ ഫോൾഡിങ് ഫോണായ പിക്സൽ ഫോൾഡ് ഉൾപ്പെടെ പിക്സൽ 7 ശ്രേണിയിലെ മറ്റു ഫോണുകളും കമ്പനി 10ന് അവതരിപ്പിക്കും.