തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മേയ് 11ന് ശക്തമായ മഴ കിട്ടിയേക്കും. ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ചൊവ്വാഴ്ച വൈകിട്ടോടെ തീവ്ര ന്യൂനമർദമായും 10ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. മേയ് 12 വരെ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കും. തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ് – മ്യാൻമർ തീരത്തേക്ക് നീങ്ങാനാണു സാധ്യത.