കൊച്ചി: വെറും നാലു മാസത്തിനകം 10,000 കാറുകള്‍ വിതരണം ചെയ്തുകൊണ്ട് ടാറ്റ മോട്ടോഴ്സിന്റെ തിയോഗോ ഇവി. ഏറ്റവും വേഗത്തില്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയ ഇലക്ട്രിക് വാഹനം എന്ന ബഹുമതി നേടിയെടുത്തിരിക്കുകയാണ് ഇന്ത്യയിലെ മുന്‍ നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സിന്റെ ആദ്യ ഇലക്ട്രിക് ഹാച്ച്ബാക്ക്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ബുക്ക് ചെയ്യപ്പെട്ട ഇവി എന്ന ബഹുമതി തിയാഗോ ഇവിയ്ക്കാണ്. വെറും 24 മണിക്കൂറിനുള്ളില്‍ 10,000 ബുക്കിങ്ങുകള്‍ നേടിയെടുത്ത കാര്‍ 2022 ഡിസംബര്‍ ആയപ്പോഴേക്കും 20,000 ബുക്കിങ്ങുകളാണ് നേടിയെടുത്തത്.
ഇവി വാഹന ഡ്രൈവിങ്ങ് അനുഭവം ജനാധിപത്യവല്‍ക്കരിക്കുമെന്നും സുരക്ഷിതവും ശുദ്ധവും ഹരിതവുമായ സഞ്ചാരത്തിനു വേണ്ടിയുള്ള ആഗ്രഹം വ്യാപകമാക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ന്നു കൊണ്ട് 491 നഗരങ്ങളിലേക്ക് വിജയകരമായി എത്തിച്ചേരുകയും മൊത്തം 11.2 ദശലക്ഷം കിലോമീറ്ററുകള്‍ താണ്ടുകയും 1.6 ദശലക്ഷം ഗ്രാം കാര്‍ബണ്‍ഡൈഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറത്ത് വിടുന്നത് ഇല്ലാതാക്കുകയും ചെയ്തു കൊണ്ട് തിയാഗോ. ഇവി ചരിത്രം കുറിച്ചിരിക്കുന്നു. ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച കാര്‍ എന്ന സ്ഥാനം പിടിച്ചു പറ്റിയിരിക്കുന്ന തിയാഗോ.ഇവി പ്രീമിയം, സുരക്ഷ, സാങ്കേതികവിദ്യ ഫീച്ചറുകളോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദപരമെന്ന സവിശേഷതയും മുന്നോട് വയ്ക്കുന്നു എന്ന് മാത്രമല്ല, ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഡ്രൈവിങ്ങ് അനുഭവം ലഭ്യമാക്കുന്ന ഒരു രസകരമായ ഇലക്ട്രിക് ട്രെന്‍ഡ്സെറ്റര്‍ കൂടിയാണ് ഇത്.
തിയാഗോ.ഇവി ഉടമകള്‍ ദീര്‍ഘദൂര, നഗരങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ ഈ കാറില്‍ ചെയ്യുകയും അത് നല്‍കിയ ആത്മവിശ്വാസവും വിശ്വാസ്യതയും തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 1200-ലധികം തിയാഗോ.ഇവി കള്‍ ഓരോന്നും 3000 കിലോമീറ്ററിലധികം ഓടിക്കുകയും അതില്‍ തന്നെ 600-ലധികം കാറുകള്‍ ഇന്ത്യന്‍ റോഡുകളില്‍ 4000-ലധികം കിലോമീറ്ററുകള്‍ താണ്ടുകയും ചെയ്തതിലൂടെ ഈ ഉല്‍പ്പന്നത്തിന്റെ ഉന്നത നിലവാരമാണ് ശക്തമാം വിധം തെളിയിക്കപ്പെട്ടത്. ഡിസി ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് 30 മിനുട്ട് കൊണ്ട് 110 കിലോമീറ്റര്‍ റെയ്ഞ്ച് കൂട്ടിച്ചേര്‍ക്കുന്നു എന്നതിനാൽ ഈ ദീർഘ യാത്രകൾ കൂടുതൽ സൌകര്യപ്രദമാകും. ഇതിനു പുറമേയാണ് മൊത്തം പാക്കേജിന്റെ അധിക സവിശേഷതയായി ഈ കാര്‍ കൊണ്ടുനടക്കുവാനുള്ള ചെലവ് വളരെ കുറവാണെന്നുള്ള കാര്യം. 90% ചാര്‍ജ്ജിങ്ങും വീട്ടില്‍ തന്നെ നടത്തുവാന്‍ പറ്റുന്നതിനാല്‍ ഐസിഇ കാറുകള്‍ ഓടുവാനുള്ള ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കാറിന്റെ മൊത്തം ഉപഭോക്താക്കള്‍ ചേര്‍ന്ന് 7 കോടി രൂപയിലധികമാണ് ഇപ്പോള്‍ തന്നെ ലാഭിച്ചിരിക്കുന്നത്.