നടി അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാരിയിൽ അതിമനോഹരിയായിട്ടുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. സാരിയിൽ റോയൽ ലുക്കിലാണ് അഹാന എത്തിയത്.
ലാവണ്ടർ ഷേഡിലുള്ള കാഞ്ചീപുരം സാരിയാണ് തിരഞ്ഞെടുത്തത്. ട്രഡീഷണൽ ലുക്കിലുള്ള ആഭരണങ്ങൾ മാച്ച് ചെയ്തു. ഹെവി ലുക്കിലുള്ള മൂക്കുത്തിയാണ് ഹൈലൈറ്റ്. പുരികത്തിന് ഹൈലൈറ്റ് ചെയ്ത് സിമ്പിൾ മേക്കപ്പാണ് ചെയ്തത്.
‘ഹലോ ഫ്രം കോവിലകത്ത് തമ്പുരാട്ടി’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.സാരിയിൽ ദേവതയെ പോലെയുണ്ടെന്നും മനോഹരിയാണെന്നുമെല്ലാമാണ് ആരാധകരുടെ കമന്റുകൾ.