പോകോയുടെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പോകോ എഫ്5 5ജി, എഫ്5 പ്രോ 5ജി ഹാൻഡ്സെറ്റുകളാണ് കഴിഞ്ഞ ദിവസം വിപണികളിൽ അവതരിപ്പിച്ചത്. ഗെയിമിങ്ങിന് പ്രാധാന്യം നൽകി നിർമിച്ച സ്മാർട് ഫോണിൽ ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ പ്രോസസർ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഡോൾബി വിഷൻ ശേഷിയുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് പ്രധാന ഫീച്ചറുകളിലൊന്ന്.
പോകോ എഫ്5 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 29,999 രൂപയാണ്. 12 ജിബി റാം + 256 ജിബി സ്‌റ്റോറേജുള്ള മോഡലിന്റെ വില 33,999 രൂപയുമാണ്. പ്രത്യേക ഓഫർ പ്രകാരം 8 ജിബി റാം വേരിയന്റ് 26,999 രൂപയ്ക്കും 12 ജിബി റാം വേരിയന്റ് 30,999 രൂപയ്ക്കും ലഭിക്കും. കാർബൺ ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, സ്നോസ്റ്റോം വൈറ്റ് എന്നീ നിറങ്ങളിൽ മേയ് 16 ന് ഫ്ലിപ്കാർട്ട് വഴി ഫോൺ വിൽപനയ്‌ക്കെത്തും.