മുംബൈ: സുരക്ഷിതമായ കാറുകൾ മാത്രം വിപണിയിലിറക്കിയ ചരിത്രമുള്ള സ്കോഡ ഓട്ടോ  സുരക്ഷയെ മുറുകെപ്പിടിച്ചു കൊണ്ടുള്ള വളർച്ചയാണ് ഇന്ത്യയിൽ ലക്ഷ്യമിടുന്നത്.

ക്രാഷ് ടെസ്റ്റിലും സുരക്ഷയിലും സ്കോഡയ്ക്ക് 50  വർഷത്തെ
പാരമ്പര്യമുണ്ടെന്ന് സ്കോഡ ഓട്ടോ ബോർഡ് മെംബർ (ടെക്നിക്കൽ
ഡവലപ്മെന്റ്) ജൊഹാനസ് നെഫ്റ്റ് പറഞ്ഞു. പഴയ ചെക്കോസ്ലോവാക്യയിൽ പെട്ട പ്രാഗ് – റൂസിനെയിൽ 1972-ൽ നടത്തിയ സ്കോഡ 100 എൽ- ന്റേതാണ് രേഖപ്പെടുത്തപ്പെട്ട പ്രഥമ ക്രാഷ് ടെസ്റ്റ്. കമ്പനിയുടെ ഉഹേൽനസ്സിലെ അത്യാധുനികടെസ്റ്റ് സെന്ററിനെ 2020-ലെ  ഏറ്റവും മികച്ച ക്രാഷ് ലാബറട്ടറിയായി ഓട്ടോമോട്ടീവ് ടെസ്റ്റിങ് ടെക് നോളജി ഇന്റർ നാഷണൽ ട്രെയ്ഡ് ജേണൽ തെരഞ്ഞെടുക്കുകയുണ്ടായി. ഇവിടെ നടത്തുന്ന ക്രാഷ്  ടെസ്റ്റ് ഏറ്റവും മികച്ച സുരക്ഷ
ഏർപ്പെടുത്തുന്നതിന്  കമ്പനിയെ സഹായിക്കുന്നു. സ്കോഡ കാറുകളുടെ
പ്രത്യക്ഷവും പരോക്ഷവുമായ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്  കമ്പനി
സ്വായത്തമാക്കിയിട്ടുള്ള  നാങ്കേതിക ജ്ഞാനത്തിലെ എല്ലാ വൈദഗ്ധ്യവും
പ്രയോജനപ്പെടുത്തുന്നു.

2008 മുതലുള്ള എല്ലാ  സ്കോഡ കാറുകൾക്കും യൂറോ എൻകാപ്പിന്റെ
പഞ്ചനക്ഷത്ര റേറ്റിങ് ലഭിച്ചിട്ടുണ്ട്. തുടക്കത്തിലെ മോഡലുകളിൽ പോലും
പ്രീമിയം മോഡലുകളിലേതിന് തുല്യമായ സുരക്ഷാ മാനദൺഡങ്ങൾ
ലഭ്യമാക്കുന്നു എന്നതാണ് സ്കോഡയുടെ പ്രത്യേകത.

സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാണ്
സ്കോഡ ഓട്ടോ, ഫോക്സ്വാഗൺ, ഓഡി, പോർഷെ, ലംബോർഗിനി എന്നീ
ബ്രാറ ന്റുകൾ. മികച്ച ബഹുവിധ രൂപകൽപന, ബോഡി സ്റ്റൈൽ, ബെയ്ക്ക്, സസ്പൻഷൻ എന്നിവയ്ക്കുപരിയായി പരിപൂർണ സുരക്ഷിതത്വം ഗ്രൂപ്പ്
ലഭ്യമാക്കുന്നു. ഓരോ വാഹനങ്ങൾ വിപണിയിലവതരിപ്പിക്കുമ്പോഴും സുരക്ഷയുടെ  കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത സമീപനമാണ് സ്കോഡയുടേതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്റ്റ്
ർ(സെയിൽസ്, മാർക്കറ്റിങ് ആന്റ് ഡിജിറ്റൽ} ക്രിസ്റ്റ്യൻ കാൻ വോൺ
സീലൻ പറഞ്ഞു.

സ്കോഡയുടെ എല്ലാ കാറുകളിലും സുഖകരമായ ഡ്രൈവിങ്, മികച്ച രൂപകൽപന, സമാനതകളില്ലാത്ത സുരക്ഷിതത്വം എന്നിവ കമ്പനി ഉറപ്പ് നൽകുന്നു. ഇന്ത്യയിൽ രണ്ട് ദശാബ്ദം പിന്നിട്ട സ്കോഡ ഇന്ത്യക്ക് മാത്രമായി ആദ്യം രൂപകൽപന ചെയ്തതാണ്
എംക്യുബി- എ ഒ- ഐൻ പ്ലാറ്റ്ഫോം. ഈ സാങ്കേതിക വിദ്യയിൽ രൂപം കൊണ്ട ഇന്ത്യ 2.0 ഉൽപന്നങ്ങളായ സ്ലാവിയയിലും  കുഷാക്കിലും ഉപയോഗിച്ചിട്ടുള്ള ഘടകങ്ങൾ 95      ശതമാനവും പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ വിലയും അറ്റകുറ്റപ്പണികൾ ക്കുള്ള ചെലവും കുറവാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളാണ് എന്നതിനാൽ ഇവിടത്തെ ജനങ്ങൾ, പ്രത്യേകിച്ച്, കുടുംബാംഗങ്ങളുടേയും കൂടെ സഞ്ചരിക്കുന്ന
സുഹൃത്തുക്കളുടേയും സുരക്ഷ ആഗ്രഹിക്കുന്ന വർ തുടർന്നും സ്കോഡ
യിൽ വിശ്വാസമർപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് സീലൻ
പറഞ്ഞു.

ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെട്ട കാറുകളിൽ സുരക്ഷയിൽ പഞ്ചനക്ഷത്ര
റേറ്റിങ് ലഭിച്ചത് സ്ലാവിയയ്ക്കും കുഷാഖിനും മാത്രമാണെന്ന് സ്കോഡ
ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ സോൾ ചൂണ്ടിക്കാട്ടി.
പ്രായമായവർക്ക് പുറമെ കുട്ടികൾക്കും  ഈ റേറ്റിങ് ബാധകമാണ്.
അതോടൊപ്പം യൂറോ എൻ കാപ് ക്രാഷ് ടെസ്റ്റിൽ പഞ്ചനക്ഷത്ര റേറ്റിങ്
കരസ്ഥമാക്കിയ കോഡി യാക് 4×4 ഏറ്റവും സുരക്ഷിതമായ കുടുംബ കാർ
എന്ന ഖ്യാതി കരസ്ഥമാക്കുകയും ചെയ്തു.

ഏഷ്യയിലെ ഏറ്റവും വലിയ വാഹന ടെസ്റ്റിങ് സെന്ററായ ഇൻഡോർ
നാറ്റ് ട്രാക്സിൽ കഴിഞ്ഞ ദിവസം സ്കോഡ കാറുകളുടെ  സുരക്ഷാ
പരിശോധന നടത്തപ്പെടുകയുണ്ടായി. കോഡിയാക് 4×4 ശ്രേണിയുടെ
ബ്രേക്കിങ്, ഓഫ് റോഡ് സവിശേഷതകളും ഇതോടൊപ്പം പരീക്ഷിക്കപ്പെട്ടു.
സ്കോഡ കാറുകളുടെ ബോഡി കരുത്തേറിയ ഉരുക്കിൽ ലേസർ- വെൽഡ്
ചെയ്തതാണ്. ഇടിയുടെ ആഘാതം ഇല്ലാതാക്കാൻ ഇത് പര്യാപ്തമാണ്.
കൂടുതൽ നടപടികൾ സ്വീകരിച്ചു കൊണ്ട് സുരക്ഷയിൽ കേന്ദ്രീകരിച്ച്
വളർച്ച നേടാനാണ് സ്കോഡ ഓട്ടോ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പീറ്റർ
സോൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *