ദോ​ഹ: സു​ഡാ​നി​ലെ മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ദ​ശ​ല​ക്ഷം ഡോ​ള​ർ അ​നു​വ​ദി​ച്ച​താ​യി ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റി. സു​ഡാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, സു​ഡാ​നീ​സ് റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റി എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് സു​ഡാ​നി​ലെ 17,000 കു​ടും​ബ​ങ്ങ​ളി​ലെ 117,000 ആ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഭ​ക്ഷ്യേ​ത​ര ദു​രി​താ​ശ്വാ​സ മേ​ഖ​ല​ക്ക് പു​റ​മേ, ആ​രോ​ഗ്യം, പോ​ഷ​കാ​ഹാ​രം, വെ​ള്ളം, ശു​ചി​ത്വം, പാ​ർ​പ്പി​ടം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി ആ​റ് മാ​സ​ത്തെ അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റി അ​റി​യി​ച്ചു. അ​തേ​സ​മ​യം, സു​ഡാ​നി​ലെ ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റി​ന്റെ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദോ​ഹ​യി​ൽ നി​ന്നും അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യ സാ​മ​ഗ്രി​ക​ളു​മാ​യി ഒ​രു വി​മാ​നം സു​ഡാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​താ​യി ക്യു.​ആ​ർ.​സി.​എ​സ് വ്യ​ക്ത​മാ​ക്കി.

സു​ഡാ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ബി​ൻ ഇ​ബ്രാ​ഹിം അ​ൽ സാ​ദ, ക്യു.​ആ​ർ.​സി.​എ​സ് റി​ലീ​ഫ് ആ​ൻ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡെ​വ​ല​പ്‌​മെ​ന്റ് സെ​ക്ട​ർ മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് സ​ലാ ഇ​ബ്രാ​ഹിം, സു​ഡാ​ൻ റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ടി​യ​ന്ത​ര സ​ഹാ​യ​വു​മാ​യെ​ത്തി​യ വി​മാ​ന​ത്തെ സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *