ന്യൂയോർക്ക്: മൈക്രോസോഫ്റ്റിൽ ഫുൾടൈം ജീവനക്കാർക്ക് ഈ വർഷം ശമ്പള വർധനവില്ല. ബോണസിനും സ്റ്റോക്ക് അവാർഡുകൾക്കുമുള്ള ബജറ്റും കുറച്ചു. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദല്ലയാണ് ഇതുസംബന്ധിച്ച് ജീവനക്കാർക്ക് നോട്ടീസ് അയച്ചത്.

‘കഴിഞ്ഞ വർഷം ജീവനക്കാർക്ക് ആനുപാതികമായി ശമ്പള വർധനവും ബോണസുമുൾപ്പെടെയുള്ളവ നൽകിയിരുന്നു. ഇത്തവണ സ്ഥിതിഗതികൾ വളരെ വ്യത്യസ്തമാണ്.’ – നദല്ല പറയുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം ഈ വർഷം ജനുവരിയിൽ 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികള്‍ കുറയുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *