നെടുങ്കണ്ടം: പത്താം ക്ലാസ് വിദ്യാർഥിനിയെ പടുതാക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്റെ മകൾ അനാമിക(16) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്നു വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം വീടിനു പിൻവശത്തെ പടുതാക്കുളത്തിൽ കണ്ടെത്തിയത്.
കുളത്തിലെ മീൻകുഞ്ഞുങ്ങൾക്കു തീറ്റ നൽകുന്നതിനിടെ കാൽതെറ്റി വീണതാകാമെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 7മണിക്ക് ശേഷമായിരുന്നു സംഭവം. പടുതാക്കുളത്തിന്റെ ഒരു ഭാഗം തകർത്ത് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടപ്പോഴാണ് അടിത്തട്ടിൽ മൃതദേഹം കണ്ടെത്തിയത്.
നെടുങ്കണ്ടം ഗവ. വൊക്കേഷനൽ ഹൈസ്കൂൾ വിദ്യാർഥിനിയാണ്. മാതാവ്: ജിജി. സഹോദരി: മൗഷ്മിത.