കേരള വനഗവേഷണ സ്ഥാപനത്തിന്റെ ഫീൽഡ് വർക്കർ തസ്തികയിൽ മൂന്ന് വർഷ കാലാവധിയിൽ താത്കാലിക ഒഴിവ്. യോഗ്യത: നാലാം ക്ലാസ്സോ അതിനു മുകളിലോ. ഇടുക്കി, വെൺമണി പാലപ്ലാവിലെ ഉണർവ് പട്ടികവർഗ സഹകരണ സൊസൈറ്റിയിലെ ആദിവാസി സമൂഹത്തിൽ നിന്നുള്ളവർക്ക് മുൻഗണന. മുള കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം മുതലായവയിൽ വൈദഗദ്ധ്യം അഭിലഷണീയം.

പ്രതിമാസം 15000 രൂപയാണ് ഫെലോഷിപ്പ്. പ്രായപരിധി 2023 ജനുവരി 1ന് 60 വയസ് കവിയരുത്. മെയ് 19 രാവില 10 മണിക്ക് ‘ഉണർവ്’ പട്ടികവർഗ സഹകരണ സംഘത്തിന്റെ പാലപ്ലാവ്, വെൺമണിയിലെ ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *