കൊല്ലം: മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ബസ് ഡ്രൈവറായ വെളിനല്ലൂർ സ്വദേശി നിസാറി(42)നെയാണ് പൂയപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസവും മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായതോടെ നിസാറിന്റെ ഭാര്യ രണ്ടു കുട്ടികളുമായി മറ്റൊരു വീട്ടില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. എന്നാല്‍ വാടക വീട്ടിലെത്തിയും ഇയാൾ വഴക്കുണ്ടാക്കുന്നത് പതിവായി. ഇയാൾക്കെതിരെ പൊലീസ് സ്റ്റേഷനിലും മറ്റും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് ഇയാളുടെ ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍നിന്ന് പ്രൊട്ടക്‌ഷൻ ഓര്‍ഡര്‍ വാങ്ങി. എന്നാൽ, കോടതി നിര്‍ദേശങ്ങള്‍ അവഗണിച്ചും നിസാര്‍ ഉപദ്രവം തുടര്‍ന്നു. ഇതോടെയാണ് പൂയപ്പളളി പൊലീസ് ഇടപെട്ടത്. നിസാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.