ഷാർജ: ഷാർജ മലീഹ ഫാമിലെ നീന്തൽ കുളത്തിൽ 5 വയസ്സുകാരി മുങ്ങി മരിച്ചു. മഗ്രിബ് നമസ്കാരത്തിനായി രക്ഷിതാക്കൾ പോയ സമയത്ത് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലെന്നു മനസ്സിലാക്കിയ രക്ഷിതാക്കൾ നടത്തിയ തിരച്ചിലിൽ നീന്തൽകുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നീന്തൽ കുളത്തിലും ബിച്ചിലും കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് പൊലീസ് ഒട്ടേറെ തവണ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടി ഏതു രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.